Thursday, November 21, 2024
spot_img
More

    കേരളസഭ ഭാരപ്പെടേണ്ട കാര്യങ്ങളെക്കുറിച്ച് ഡാനിയേലച്ചന്‍ പറഞ്ഞത് കേള്‍ക്കണോ…?

    യജമാനന്‍ വന്നിട്ട് ആ തോട്ടത്തില്‍ നില്ക്കുന്ന മരം വെട്ടിക്കളയാന്‍ ജോലിക്കാരനോട് ആവശ്യപ്പെടുന്നു. കാരണം രണ്ടുവര്‍ഷമായി ഇതില്‍ നിന്ന് ഫലം പ്രതീക്ഷിക്കുന്നു. പക്ഷേ ഫലം കിട്ടുന്നില്ല.ഇങ്ങനെയൊരുസാഹചര്യത്തില്‍ അത് വെട്ടിക്കളയുക. അപ്പോള്‍ കാര്യസ്ഥന്‍ യജമാനനോട് പറയുന്നത് ഇതാണ്, നമുക്ക് ഒരു വര്‍ഷം കൂടി കാത്തിരിക്കാം,വളമിടാം, വെള്ളമൊഴിക്കാം.. ഫലമുണ്ടാവുമല്ലോ എന്ന് നോക്കാം. ഇല്ലെങ്കില്‍ വെട്ടിക്കളയാം.

    സഭയെന്ന നിലയില്‍, മലയാളികളെന്ന നിലയില്‍ കേരളത്തിലെ സഭ ഭാരപ്പെടേണ്ട ഒരു വിഷയം ഇതാണ്. ഫലമുണ്ടാവണം. കെട്ടിടങ്ങളല്ല സഭയുടെ ഫലം, സ്ഥാപനങ്ങളല്ല ഒരു സഭയുടെ ഫലം. ആത്മാക്കളാണ്. അതായത് എത്ര ആത്മാക്കളെ പുതുതായി നേടി, എത്ര പേര്‍ കൂടുതലായി സുവിശേഷം അറിഞ്ഞു? ക്രിസ്ത്യാനികള്‍ക്ക് എത്ര കോളജ് ഉണ്ട് എന്നതല്ല വിഷയം. എത്ര സ്‌കൂള്‍.. എത്ര അനാഥാലയം, എത്ര ആശുപത്രികള്‍ ഉണ്ട് എന്നതല്ല. കേരളസഭയുടെ അക്കൗണ്ടില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ എത്ര ആത്മാക്കള്‍ കയറി എന്നതാണ്. ഇതാണ് സഭയുടെ ഫലം. ഈ ഫലം സഭയില്‍ നിന്ന് ഉണ്ടായില്ലെങ്കില്‍ സഭയുടെ കടയ്ക്കല്‍ കത്തിവയ്ക്കപ്പെടും.

    മധ്യപൂര്‍വ്വേഷ്യയിലെ സഭകളുടെ കാര്യം തന്നെ നോക്കൂ. പൗലോസ് ശ്ലീഹ കത്തെഴുതിയ സഭകളില്‍ ഇന്ന് ഒറ്റ സഭ മാത്രമേയുള്ളൂ. റോമന്‍സഭ. പത്രോസും പൗലോസും പ്രസംഗിച്ചിടത്തെ സഭ ഇല്ലാതായെങ്കില്‍ നമുക്ക് മറ്റൊരു കേമവും പറയാനില്ല.

    നാളെ ഒരു കാലത്ത് നമ്മുടെ സഭ ഇല്ലാതാകുമോയെന്ന് നാം ഭയപ്പെടണം. സുവിശേഷം പ്രസംഗിക്കാത്ത സഭ നശിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!