കൊച്ചി: വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഭ ഇടപെടാനില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യത്തില്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്നത് സഭകള്‍ അംഗീകരിക്കും. സഭ ചര്‍ച്ച ചെയ്തു പ്രായം സംബന്ധിച്ച തീരുമാനം സര്‍ക്കാരിനെ അറിയിക്കുന്ന രീതിയില്ല. ചര്‍ച്ചയ്ക്ക് വിധേയമായി വിവാഹപ്രായം നിശ്ചയിക്കേണ്ടത് സര്‍ക്കാരാണ്.