Thursday, November 21, 2024
spot_img
More

    ഗാര്‍ഹിക പീഡനം സാത്താന്റെ പ്രവൃത്തി: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ഗാര്‍ഹികപീഡനം സാത്താന്റെ പ്രവര്‍ത്തനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പോപ്പ് ഫ്രാന്‍സിസ് ആന്റ് ദ ഇന്‍വിസിബിള്‍ പീപ്പിള്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഇറ്റാലിയന്‍ ചാനലായ TG5 സംപ്രേഷണം ചെയ്ത 45 മിനിറ്റ് ദൈര്‍ഘ്യമുളള പ്രോഗ്രാമില്‍ പാപ്പയ്‌ക്കൊപ്പം സ്ത്രീകളും പങ്കെടുത്തു.

    നിരവധി സ്ത്രീകള്‍ വീടുകളില്‍ പീഡനങ്ങള്‍ക്ക് ഇരകളായി കഴിയുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ഭര്ത്താക്കന്മാരാല്‍ വരെ അവര്‍ പീഡനം നേരിടുന്നുണ്ട്. പ്രതിരോധിക്കാന്‍ കഴിവില്ലാത്ത ദുര്‍ബലരെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്. എനിക്ക് തോന്നുന്നത് ഇത് മിക്കവാറും സാത്താനികമാണെന്നാണ്. ഇറ്റലിക്കാരിയായ ജിയോവാന്നയുടെ ചോദ്യത്തിന് ഉത്തരമായി പാപ്പാ പറഞ്ഞു.

    കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് വീടും ജോലിയും നഷ്ടമായ വ്യക്തിയാണ് ജിയോവാന്ന. സ്വന്തം മഹത്വം തിരിച്ചറിയണമെന്ന് പാപ്പ ജിയോവാന്നയെ ഓര്‍മ്മിപ്പിച്ചു. നിനക്ക് മഹത്വമുണ്ട്. നിനക്ക് മുഖമുണ്ട്. പാപ്പ പറഞ്ഞു. ഭവനരഹിതയായ മരിയയും ജയില്‍ ശിക്ഷ അനുഭവിച്ച പിയര്‍ഡൊണാേേറ്റായും പാപ്പയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു. 25 വര്‍ഷത്തെ ജയില്‍ ജീവിതം തന്നെ മറ്റൊരാളായി മാറ്റിയെന്ന് അദ്ദേഹംപറഞ്ഞു.

    ദൈവം എല്ലാവരോടും ക്ഷമിക്കുന്നുവെന്നും അവിടുന്ന് ഓരോ ജയില്‍പ്പുളളിയുടെ ഒപ്പമുണ്ടെന്നും പാപ്പ അയാളെ ആശ്വസിപ്പിച്ചു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല എന്ന തിരുവചനവും ഓര്‍മ്മിപ്പിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!