Wednesday, December 4, 2024
spot_img
More

    ശാരീരികമായും സൗഖ്യം കിട്ടണോ, കുമ്പസാരിക്കാന്‍ മറക്കരുതേ…

    കത്തോലിക്കാ ജീവിതത്തിന്റെ അനിവാര്യഘടകമാണ് കുമ്പസാരം. ആത്മീയമായും ശാരീരികമായും കുമ്പസാരം നമുക്ക് സൗഖ്യം നേടിത്തരുന്നുണ്ട് ആരോടുംപറയാന്‍ കഴിയാത്തതും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തതുമായ നമ്മുടെ ബലഹീനതകളും തെറ്റുകളും കുറ്റങ്ങളും ദൈവത്തോട് നാം ഏറ്റുപറയുന്ന ഏറ്റവും മനോഹരമായ നിമിഷമാണ് കുമ്പസാരം. പാപമോചനം ലഭിച്ചവനെയാണ് ഭാഗ്യവാനായി സങ്കീര്‍ത്തനകാരന്‍ വിശേഷിപ്പിക്കുന്നത്. സങ്കീര്‍ത്തനം 32 1-5 വാക്യങ്ങള്‍ ഇക്കാര്യമാണ് സാക്ഷ്യപ്പെടുത്തുന്നത്.

    അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവ് കുറ്റം ചുമത്താത്തവനും ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍. ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി. രാവും പകലും അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരുന്നു. വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ശക്തി വരണ്ടുപോയി. എന്റെ പാപം അവിടുത്തോടു ഞാന്‍ ഏറ്റുപറഞ്ഞു. എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ പാപം അവിടുന്ന് ക്ഷമിച്ചു.

    നമ്മുടെ ശരീരത്തിന്റെ പോലും ചില അസ്വസ്ഥതകള്‍ ഏറ്റുപറയാന്‍ തയ്യാറാവാത്ത ചില പാപങ്ങളുടെ ഫലമാവാം. അതുകൊണ്ട് നമുക്ക് പാപങ്ങള്‍ ഏറ്റുപറയാം.
    സങ്കീര്‍ത്തനകാരന്‍ തുടര്‍ന്നു പറയുന്നു, ആകയാല്‍ ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ.

    നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവേ എന്റെ മനസ്സിലെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് നല്ലതുപോലെ കുമ്പസാരിക്കാനും എന്നെ സഹായിക്കണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!