പാലാ: ദൈവഭയം നമ്മെ നീതിയോടെ പെരുമാറാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാന ഗുണമാണെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മനുഷ്യഹൃദയങ്ങളില്‍ നിന്ന് ദൈവഭയം നഷ്ടപ്പെട്ടുപോയതാണ് നാം ജീവിക്കുന്ന കാലഘട്ടത്തിലെ എല്ലാ ഗുരുതര പ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം. ദൈവവചനം നാം ഹൃദയം തൊട്ടുവായിക്കണം. അപ്പോള്‍ വലിയ ദൈവബോധം ഉണ്ടാകും. ഉള്ളില്‍ നമുക്ക് അനുഭവവേദ്യമാകുന്ന ആ ദൈവബോധമാണ് ചുറ്റും പെരുകുന്ന തിന്മകളില്‍ വീഴാതെ നമ്മെ കാത്തുരക്ഷിക്കുന്നത്. നീതിമാനാണ് എന്നതാണ് ദൈവത്തിന്റെ സ്വഭാവം. ഫാ. ഡാനിയേല്‍ പറഞ്ഞു.
ഷെക്കെയ്‌ന ന്യൂസില്‍ ഇന്നലത്തെ കണ്‍വന്‍ഷന്‍ ഇന്നു രാവിലെ 11 മുതല്‍ 2 വരെയും ഇന്നത്തെ ശുശ്രൂഷകള്‍ രാത്രി 9 മുതല്‍ 11 വരെയും സംപ്രേഷണം ചെയ്യും. പാലാ രൂപത ഒഫീഷ്യല്‍, ഷാലോം ഓണ്‍ലൈന്‍ ടിവി, സെന്റ് അല്‍ഫോന്‍സ ഷ്രൈന്‍ തുടങ്ങിയ യൂട്യൂബ് ചാനലുകളിലും ബൈബിള്‍ കണ്‍വന്‍ഷന്‍ ലൈവ് ലഭിക്കും.