ജുണാഗാദ്: കോവിഡ് പകര്‍ച്ചവ്യാധിയില്‍ മരണമടഞ്ഞ ഇടവകക്കാരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച് ഒരു ഇടവക. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള രാജ്‌കോട്ട് രൂപതയിലെ സെന്റ് ആന്‍സ് ഇടവകയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തില്‍ എട്ടുപേരാണ് ഇടവകയില്‍ മരണമടഞ്ഞത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ദേവാലയത്തിന്റെ അകത്തോ പുറത്തോ ദീപവിതാനങ്ങളോ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കരോളോ ദേവാലയത്തില്‍ ക്രിസ്തുമസ് ട്രീയോ ഉണ്ടായിരിക്കുകയില്ല. പകരം ദേവാലയത്തിന്റെ അകത്ത് ഏറ്റവും ലളിതമായ രീതിയില്‍ പുല്‍ക്കൂട് ഒരുക്കും. വികാരി ഫാ. വിനോദ് കാനാട്ട് അറിയിച്ചു. ഡിസംബര്‍ 24 ന് വൈകിട്ട് ഏഴുമണിക്കായിരിക്കും ക്രിസ്തുമസ് കുര്‍ബാന. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.
സിഎംഐ സഭാംഗമാണ് ഫാ. വിനോദ് കാനാട്ട്.