ബെംഗളൂര്: വിവാദമായ മതം മാറ്റ നിരോധന ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാല്പതോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ക്രൈസ്തവ, മനുഷ്യാവകാശ സംഘടനകളാണ് നേതൃത്വം നല്കിയത്.
ബെംഗളൂര് ആര്‍ച്ച് ബിഷപും കര്‍ണ്ണാടക റീജന്‍ കാത്തലിക് ബിഷപസ് കൗണ്‍സില്‍ പ്രസിഡന്റുമായ ഡോ. പീറ്റര്‍ മച്ചാഡോ റാലിയില്‍ പങ്കെടുത്തു. തീവ്രഹിന്ദു സംഘടനകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നില കൊളളുന്നതെന്നും ബില്ലിനെ എതിര്‍ക്കാന്‍ നിയമവഴി തേടുമെന്നും അദ്ദേഹം അറിയിച്ചു. ഭരണഘടന അനുവദിക്കുന്ന മതവിശ്വാസം, സ്വകാര്യത, മാന്യത എന്നിവയ്ക്ക് എതിരെയാണ് ബില്‍ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.