കറാച്ചി: തട്ടിക്കൊണ്ടുപോയി മതം മാറ്റുകയും പിന്നീട് മുസ്ലീമിന്റെ ഭാര്യയായി തീരുകയും ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. അര്‍സൂ രാജ എന്ന 13 കാരി പെണ്‍കുട്ടിയുടെ മോചനമാണ് ഇതുവഴി സാധ്യമായത്. സിന്ധ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് അര്‍സൂ രാജയെ തട്ടിക്കൊണ്ടുപോയി അയല്‍വാസിയായ 44 കാരന്‍ മതം മാറ്റി വിവാഹം ചെയ്തത്. തുടര്‍ന്ന് അര്‍സൂവിന്റെ മാതാപിതാക്കള്‍ നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു.
ബാലവിവാഹവും നിര്‍ബന്ധിത മതംമാറ്റവുമാണ് അവര്‍ ആരോപിച്ചത്. അര്‍സു സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും വിവാഹം കഴിച്ചത് എന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. തുടര്‍ന്ന് പെണ്‍കുട്ടിയെ ഗവണ്‍മെന്റ് വക അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നാണ് സ്വന്തം വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചത്. അര്‍സൂ രാജ ഇപ്പോള്‍ അര്‍സൂ ഫാത്തിമയാണ്. തങ്ങള്‍ മകളുടെ മതം മാറാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഇസ്ലാം മതവിശ്വാസം തുടരാന്‍ അനുവദിക്കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. അര്‍സുവിന് 18 വയസ് പൂര്‍ത്തിയാകുന്നതുവരെ മൂന്നുമാസം കൂടുമ്പോള്‍ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കണം. പെണ്‍കുട്ടിയുടെ സുരക്ഷിതത്വം അറിയാന്‍ വേണ്ടിയാണ് ഇത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കാണാന്‍ നിയമപരമായി വിലക്കുണ്ട്.
ചൈല്‍ഡ് മാര്യേജ് റീസ്‌ട്രെയ്ന്റ് ആക്ട് ആന്റ് ഫോര്‍ ദ ഒഫന്‍സ് ഓഫ് അഡല്‍റ്ററിയുടെ പേരില്‍ വിചാരണ നേരിടുകയാണ് ഭര്‍ത്താവ്. സിന്ധ് പ്രവിശ്യയിലൊഴികെ പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആണ്. സിന്ധില്‍ 18 ഉം.
മകളുടെ മോചനം മാതാപിതാക്കളെ സന്തുഷ്ടരാക്കിയിരിക്കുകയാണ്. സ്‌നേഹത്തോടെ അവര്‍ മകളെ സ്വാഗതം ചെയ്തു, എന്നാല്‍ ഇപ്പോഴും ഒരു കാര്യംമനസ്സിലാക്കണം. അര്‍സു രാജ ഇപ്പോള്‍ ഒരു മുസ്ലീമാണ്.. പാസ്റ്ററും ആക്ടിവിസ്റ്റുമായ ഗസാല ഷാഫിക്വൂ ഫേസ്ബുക്കില്‍ കുറിച്ചു.