ഇല്ലിനോയിസ്: രണ്ടായിരത്തില്‍പ്പരം വര്‍ഷമായി സാത്താന്‍ ക്രിസ്തുമസിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകപ്രശസ്ത സുവിശേഷപ്രഘോഷന്‍ ഫ്രാങ്കഌന്‍ ഗ്രഹാം. ക്രിസ്തുമസിന്റെ ഭാഗമായ തിരുപ്പിറവിയുടെ ദൃശ്യത്തിന് സമീപത്തായി സാത്താനിക രൂപം പ്രതിഷ്ഠിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലിനോയിസിലെ സാത്താനിക ടെമ്പിളാണ് ബാഫോമെറ്റിന്റെ ശിശുരൂപം സ്ഥാപിച്ചത്.
ഇത് വളരെ വേദനാകരമാണെന്ന് ഫ്രാങ്കഌന്‍ ഗ്രഹം പറഞ്ഞു. ക്രിസ്തുമസിനെ തകര്‍ക്കാനുള്ള സാത്താന്റെ മറ്റൊരു ശ്രമമാണ് ഇത്. ഹേറോദോസ് രാജാവ് യേശുവിനെ കൊല്ലുന്നതിന്റെ ഭാഗമായി കുഞ്ഞുങ്ങളെ വേട്ടയാടി വധിച്ചു.. അന്നുമുതല്‍ സാത്താന്‍ ക്രിസ്തുമസിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അത്തരത്തിലുള്ള ശ്രമത്തിന്റെ മറ്റൊരു ഭാഗമാണ്. ക്രിസ്തുമസ് ദൈവത്തിന്റെ സ്‌നേഹത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ദൈവം ലോകത്തെ സ്‌നേഹിച്ചു. ലോകത്തെ പാപത്തില്‍ നിന്ന് രക്ഷിക്കാനായി അവിടുന്ന് തന്റെ പുത്രനെ അയച്ചു. അവിടുന്ന് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു. അവിടുന്ന് അടക്കപ്പെടുകയും ഉയിര്‍ത്തെണീല്ക്കുകയും ഇന്നും ജീവിക്കുകയും ചെയ്യുന്നു. നാം പശ്ചാത്തപിക്കുകയാണെങ്കില്‍ അവിടുന്ന് നമ്മോട് ക്ഷമിക്കുകയും നമ്മുടെ ഹൃദയങ്ങളെ സൗഖ്യപ്പെടുത്തുകയും നിത്യതയില്‍ അവിടുത്തോട് കൂടിചേര്‍ക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.
ഹോളിഡേ സീസണില്‍ വിവിധ തരത്തിലുള്ള ഹോളിഡേ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നത് വിവിധ വിശ്വാസങ്ങളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമാണ്. ഞങ്ങളും അതിന്റെ ഭാഗമായി എന്നാണ് സാത്താന്‍ ടെമ്പിളിന്റെ പ്രതിനിധി ഇതിനോട് പ്രതികരിച്ചത്. സാത്താന്‍ വിജയിക്കട്ടെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് സ്റ്റേറ്റ് ജേര്‍ണര്‍ രജിസ്ട്രര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.