Thursday, December 26, 2024
spot_img
More

    2022 ല്‍ പാപ്പ സന്ദര്‍ശിക്കാനിടയുള്ള രാജ്യങ്ങള്‍ ഏതൊക്കെയായിരിക്കും?

    ഇറ്റലിയുടെ വെളിയിലേക്ക് ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ യാത്രകള്‍ ഇറാക്ക്, ഹംഗറി, സ്ലോവാക്യ, സൈപ്രസ്, ഗ്രീസ് എന്നിവിടങ്ങളിലേക്കായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം പാപ്പ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കും? സാധ്യതയുള്ളതും ഇഷ്ടമുളളതുമായ രാജ്യങ്ങളുടെ പട്ടിക ഇപ്രകാരമാണ്.

    ഹംഗറി: ഇന്റര്‍നാഷനല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ അടുത്തവര്‍ഷം-2022- ഇവിടെ വീണ്ടും സന്ദര്‍ശിക്കാനുള്ള ആഗ്രഹം പാപ്പ വ്യക്തമാക്കിയിരുന്നു.
    കോംഗോ: സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആദ്യ ആഫ്രിക്കന്‍ യാത്രയായിരുന്നു 1980 ല്‍ ഇവിടേയ്ക്കുള്ളത്.
    ഈസ്റ്റ് തിമൂര്‍: 2020 സെപ്തംബറില്‍ പ്ലാന്‍ ചെയ്ത യാത്രയായിരുന്നുവെങ്കിലും കോവിഡ് വിഘാതമായിരുന്നു. ആ യാത്ര 2022 ല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 1989 ല്‍ ജോണ്‍ പോള്‍രണ്ടാമനാണ് ഇവിടേക്ക് അവസാനമെത്തിയ പാപ്പ.
    പാപ്പുവാ ന്യൂഗിനിയ: പാപ്പുവാ ന്യൂഗിനിയയാണ് അടുത്ത രാജ്യം.
    മാള്‍ട്ട: 2010 ല്‍ ബെനഡിക്ട് പതിനാറാമനാണ് ഇവിടേയ്ക്ക് ഒടുവിലെത്തിയ പാപ്പ. 2020 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടെയെത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് തടസ്സപ്പെടുത്തി. ആ യാത്ര 2022 ല്‍ ഉണ്ടാവും
    കസാഖ്സ്ഥാന്‍: ഒക്ടോബറിലാണ് പാപ്പ ഇവിടെയെത്താനുളള സാധ്യതയുള്ളത് മുസ്ലീം രാജ്യമായ ഇവിടെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ 2001 ല്‍ എത്തിയിരുന്നു.

    മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ പാപ്പായെ സംബന്ധിച്ച് ഏറെ ഇഷ്ടമുള്ളതും ഏറെക്കൂറെ തീരുമാനമായതുമായതുമാണ്. ഇവയ്‌ക്കൊപ്പം സാധ്യതാപട്ടികയിലുള്ളത് കാനഡ, സൗത്ത് സുഡാന്‍, ലെബനോന്‍, ക്രൊയേഷ്യ, ഫിന്‍ലാന്റ്, ബഹ്‌റിന്‍, ഇന്ത്യ, സ്‌പെയ്ന്‍ എന്നിവയാണ്. യുക്രൈനിലേക്ക് പ്രസിഡന്റ് പാപ്പായെ ക്ഷണിച്ചിരുന്നുവെങ്കിലും രാഷ്ട്രീയമായ കാരണങ്ങളാല്‍ ആ സന്ദര്‍ശനം ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ഇതേ അവസ്ഥ തന്നെയാണ് ഫ്രാന്‍സിനുമുള്ളത്. നോര്‍ത്ത കൊറിയാ സന്ദര്‍ശിക്കാനുളള ആഗ്രഹം പാപ്പ ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതും ദുഷ്‌ക്കരമായ കാര്യം തന്നെയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!