Friday, October 4, 2024
spot_img
More

    സാത്താനെ ഓടിക്കണോ എപ്പിഫനി വാട്ടര്‍ ഫലദായകം

    ദനഹാതിരുനാള്‍ അഥവ എപ്പിഫനി രണ്ടു തരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. പൂജ്യരാജാക്കന്മാരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ തിരുനാള്‍ പ്രധാനമായും ആഘോഷിക്കപ്പെടുന്നതെങ്കിലും ജോര്‍ദാന്‍ നദിയില്‍ വച്ചുളള യേശുവിന്റെ ജ്ഞാനസ്‌നാനവും ഓര്‍മ്മിക്കപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് എപ്പിഫനി വാട്ടറിന്റെ പ്രസക്തി. പൂജ്യരാജാക്കന്മാരുടെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തിയാണ് റോമന്‍ ആരാധന ക്രമത്തില്‍ എപ്പിഫനി ആഘോഷിക്കുന്നതെങ്കില്‍ ഈസ്‌റ്റേണ്‍ പാരമ്പര്യത്തില്‍ അത് ഈശോയുടെ ജ്ഞാനസ്‌നാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

    എങ്കിലും 1890 മുതല്‍ ഈ ആചരണത്തിന് റോമന്‍ ആരാധനക്രമവും അംഗീകാരം നല്കിയിട്ടുണ്ട്. ഈശോയുടെ ജ്ഞാനസ്‌നാനം ഏറെ പ്രതീകാത്മകവും കൂടിയാണ്. സാത്താനെയും അവന്റെ വൃന്ദങ്ങളെയും പുറത്താക്കാനുള്ള ശക്തിയുണ്ട് വിശുദ്ധജലത്തിന്, സാത്താനികശക്തികള്‍ക്ക് മീതെ ദൈവികശക്തിയുടെ വിജയമാണ് ഇവിടെ ഉറപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എപ്പിഫനി വാട്ടറിന് സാത്താനെ ഓടിക്കാന്‍ ഏറെ ശക്തിയുണ്ടെന്ന് പൊതുവെ വിശ്വസിക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!