കുടുംബത്തില്‍ സമാധാനം നിറയാന്‍..

ഇന്ന് പല കുടുംബങ്ങളിലും അസമാധാനമാണ് ഉള്ളത്.പുറമേയ്ക്ക് നോക്കിയാല്‍ ശാന്തം.പക്ഷേ അകത്തേക്ക് നോക്കിയാലോ.. എങ്ങും അശാന്തി.. പരസ്്പരം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ. ദമ്പതികള്‍ കീരിയും പാമ്പും പോലെ.. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വചനം ഇതിന് നല്കുന്ന വിശദീകരണം ഇതാണ്.

നീ എന്റെ കല്പനകള്‍ അനുസരിച്ചിരുന്നുവെങ്കില്‍ നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു. നീതി കടലലകള്‍ പോലെ ഉയരുമായിരുന്നു.( ഏശയ്യ 48:18)

സത്യത്തില്‍ നമ്മുടെ സമാധാനം നമ്മുടെ കയ്യിലാണ്. അത് നഷ്ടപ്പെടുന്നതിന് നമുക്കാരെയും കുറ്റംവിധിക്കണ്ട. സമാധാനം സ്ഥിരമായി നില്ക്കണമെങ്കില്‍ ദൈവകല്പനകള്‍ പാലിക്കണമെന്ന് മാത്രം. ദൈവപ്രമാണങ്ങളില്‍ന ിന്ന് അണുവിട വ്യതിചലിക്കാതെ നോക്കൂ.കുടുംബത്തില്‍ സമാധാനം നിറയും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates