വത്തിക്കാന്‍ സിറ്റി: രോഗീസന്ദര്‍ശനം കരുണ കാണിക്കാനുള്ള ക്രിസ്തീയ ദൗത്യത്തിന്റെ ഭാഗമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗികളെ സന്ദര്‍ശിക്കണമെന്ന് ക്രിസ്തു അപ്പസ്‌തോലന്മാരെ ഓര്‍മ്മിപ്പിച്ചിരുന്നു. രോഗികളായവരെ സന്ദര്‍ശിക്കുക എന്നത് ഏതാനും ചിലരുടെ മാത്രം കടമയല്ല അത് മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും കടമയാണ്.
ഞാന്‍ രോഗിയായിരുന്നു നിങ്ങളെന്നെ സന്ദര്‍ശിച്ചുവെന്ന തിരുവചനം അതാണ് ഓര്‍മ്മിപ്പിക്കുന്നത്. എത്രയോ രോഗികളും വൃദ്ധരും വീടുകളില്‍ മറ്റുള്ളവരുടെ സന്ദര്‍ശനം പ്രതീക്ഷിച്ച് കഴിയുന്നുണ്ട്. ലോക രോഗീദിനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഫെബ്രുവരി 11 നാണ് സഭ ലോകരോഗീദിനം ആചരിക്കുന്നത്. മുപ്പതാമത് രോഗീദിനമാണ് അന്നേ ദിനം ആഘോഷിക്കുന്നത്. 1992 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് രോഗീദിനം ആരംഭിച്ചത്. രോഗികളായി കഴിയുന്നവര്‍ക്ക് ശ്രദ്ധയും പരിചരണവും കൂടുതലായി നല്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
നിങ്ങളുടെ പിതാവ് കരുണയുളളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ ( ലൂക്ക 6:36) എന്നതാണ് ഈ വര്‍ഷത്തെ രോഗീദിനത്തിന്റെ വിഷയം.