Tuesday, July 1, 2025
spot_img
More

    ബംഗ്ലാദേശ് ക്രൈസ്തവരുടെ ജീവിതം ഭീതിയില്‍

    ബംഗ്ലാദേശ്: ബംഗ്ലാദേശിലെ തദ്ദേശവാസികളായ ക്രൈസ്തവരുടെ ജീവിതം ദുരിതത്തിലും ഭീതിയിലും. മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇവിടെ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

    ഏതു നിമിഷവും തങ്ങള്‍ വധിക്കപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്യാമെന്ന ഭീതിയിലാണ് ഇവിടെ ക്രൈസ്തവര്‍ ഓരോ നിമിഷവും കഴിയുന്നത്. ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയിലെ ക്രൈസ്തവരെയാണ് ഈ ഭീതി ഏറ്റവും അധികം പിടികൂടിയിരിക്കുന്നത്.23 കുടുംബങ്ങളിലായി 200 ക്രൈസ്തവ വരാണ് ഇവിടെ താമസിക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നവരാണ്, ഗവണ്‍മെന്റ് അനുവദിച്ചുകൊടുത്തിരിക്കുന്ന സ്ഥലമാണ് ഇത്.

    എന്നാല്‍ ക്രൈസ്തവരെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കാനും അവരുടെ സ്ഥലം കൈയേറാനുമാണ് ചില മുസ്ലീം വ്യക്തികള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. അക്രമം ഭയന്ന് വീടിന് വെളിയിലേക്കിറങ്ങാനോ കുട്ടികളെ സ്‌കൂളില്‍ അയ്ക്കാനോ പോലും ഭയമാണെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം പത്തു ക്രൈസ്തവര്‍ക്കാണ് കൊടിയമര്‍ദ്ദനമേറ്റത്. ഇവരെല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

    ഇതില്‍ അംഗവൈകല്യമുള്ള ബിപ്ലോബ് ടുഡു എന്ന 40 കാരന്റെ സ്ഥിതി ഗുരുതരമാണ്. മുച്ചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പത്തുപേരടങ്ങുന്ന സംഘം അദ്ദേഹത്തെ ആക്രമിച്ചത്. 160 മില്യന്‍ ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ മൂന്നു മില്യനാണ് ന്യൂനപക്ഷവിഭാഗങ്ങള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!