Friday, December 6, 2024
spot_img
More

    ഓരോ 22 സെക്കന്റിലും ഒരു വിശുദ്ധ കുര്‍ബാന, എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് കഴിഞ്ഞ വര്‍ഷം സഹായിച്ചത് 41,000 വൈദികരെ

    രക്തസാക്ഷികളുടെ നിണമാണ് സഭയുടെ വിത്ത് എന്ന് തെര്‍ത്തുല്യന്‍ ഒന്നാം നൂറ്റാണ്ടില്‍ പറഞ്ഞതിനെ ശരിവയ്ക്കുന്ന മട്ടിലാണ് ഇന്ന് ലോകമെങ്ങും ക്രൈസ്തവ മതപീഡനങ്ങള്‍ അരങ്ങേറുന്നത്. പീഡനങ്ങള്‍ അനുഭവിക്കുന്ന സഭയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന അന്തര്‍ദ്ദേശീയ സംഘടനയാണ് എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്.

    ഈ സംഘടന കഴിഞ്ഞ വര്‍ഷം മാത്രമായി 25 മില്യന്‍ ഡോളര്‍ ക്രൈസ്തവമതപീഡനത്തിന്റെ ഇരകള്‍ക്കായി നല്കിയിട്ടുണ്ട് എന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 16.4% നീക്കിവച്ചത് വിശുദ്ധ കുര്‍ബാനയുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയാണ്.

    ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദരിദ്രരായി കഴിയുന്ന വൈദികര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത് നല്കിയത്. ലോകത്തിലെ പത്തുശതമാനത്തോളം വൈദികര്‍ അതായത് -40,569- ക്ക് ഇതിന്റെ ഗുണം ഉണ്ടായി. മറ്റൊരുതരത്തിലുമുള്ള സാമ്പത്തികസ്രോതസ് ലഭിക്കാതെ പോയ വൈദികരായിരുന്നു ഇവര്‍. 1.4 മില്യന്‍ കുര്‍ബാനകള്‍ ഇതിലൂടെ അര്‍പ്പിക്കപ്പെട്ടു. അതായത് ഓരോ 22 സെക്കന്റിലും ഒരു വിശുദ്ധ കുര്‍ബാന.

    സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഈ സംഘടന പണം ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 12,000 സെമിനാരിക്കാരെ സഹായിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!