ന്യൂഡല്‍ഹി: വിദ്യാഭ്യാസവിദഗ്ദനും ഈശോസഭാംഗവുമായ ഫാ.ലൂക്കാസ് രായപ്പന്‍ അന്തരിച്ചു. 59 വയസായിരുന്നു. കോവിഡ് മൂലമായിരുന്നു മരണമെന്ന് ഈശോസഭാ സോഷ്യല്‍ ആക്ടിവിസ്റ്റ് ഫാ. സെട്രിക് പ്രകാശ് അറിയിച്ചു. ഏതാനും ദിവസങ്ങളായി ചുമ അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നുവെന്നും തുടര്‍ന്ന് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നുവെന്നും ഫാ. സെട്രിക്ക് അറിയിച്ചു.
കോവിഡ് മൂന്നാംതരംഗത്തില്‍ മരണമടയുന്ന രണ്ടാമത്തെ ഈശോസഭാംഗമാണ് ഫാ. ലൂക്കാസ് രായപ്പന്‍. കഴിഞ്ഞ ദിവസമാണ് ഫാ. ജയശീലന്‍ തോമസ് ബര്‍ണാബാസ് കോവിഡ് മൂലം മധുരൈയില്‍ വ്ച്ച് മരണമടഞ്ഞത്. അദ്ദേഹത്തിന് 69 വയസായിരുന്നു.