വത്തിക്കാന്‍ സിറ്റി: ഇന്റര്‍നാഷനല്‍ ഹോളോകോസ്റ്റ് റിമബറന്‍സ് ഡേയില്‍ ഔഷവിറ്റ്‌സ് അതിജീവിതയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കണ്ടുമുട്ടല്‍ അവിസ്മരണീയമായി. 90 കാരിയായ ഈഡിത്ത് ബ്രക്കുമായിട്ടായിരുന്നു പാപ്പായുടെ കണ്ടുമുട്ടല്‍.
ഹംഗറിയില്‍ ജനിച്ച യഹൂദ എഴുത്തുകാരിയായ ഈഡിത്തുമായി സാന്താമാര്‍ത്തയില്‍ വച്ചായിരുന്നു പാപ്പായുടെ കണ്ടുമുട്ടല്‍. ഹൃദ്യവും ദൈര്‍ഘ്യമേറിയതുമായിരുന്നു കണ്ടുമുട്ടല്‍ എന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2021 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈഡിത്തിനെ അവരുടെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. 2021 സെപ്തംബറില്‍ പാപ്പ നടത്തിയ ഹംഗറി- സ്ലോവാക്യ സന്ദര്‍ശനത്തിന്റെ പേരില്‍ ഈഡിത്ത് പാപ്പയ്ക്ക് നന്ദി അറിയിച്ചിരുന്നു.
1931 ല്‍ ഹംഗറിയില്‍ ജനിച്ച അവര്‍ ഇറ്റലിയിലാണ് ജീവിച്ചത്. ഔഷ്വിറ്റ്‌സിലെയും ഡാച്യൂവിലെയും നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനെ അതിജീവിച്ച ചുരുക്കം ചിലരിലൊരാളാണ് ഈഡിത്ത്.