ന്യൂഡല്‍ഹി: രണ്ടു ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. ഹിന്ദുത്വതീവ്രവാദികളുടെ ആള്‍ക്കൂട്ടം മതന്യൂനപക്ഷങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തുന്നുവെന്നും ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നുമുള്ള റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടാണ് ഇന്ത്യ തള്ളിയത്.
ഇന്ത്യന്‍ ഭരണഘടന അതിന്റെ മൗലികാവകാശങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഇന്ത്യയുടെ മതനിരപേക്ഷ മുഖത്തില്‍ അഭിമാനിക്കുന്നുവെന്നും വിദേശകാര്യവകുപ്പിന്റെ ഔദ്യോഗികവക്താവ് രാജീവ് കുമാര്‍ പറഞ്ഞു.
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപിയോ ആണ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്,. സണ്‍ഡേ സ്‌കൂള്‍ അധ്യാപകനും ഡീക്കനുമാണ് ഇദ്ദേഹം. പാക്കിസ്ഥാനില്‍ അസിയാബി നേരിട്ടതും റഷ്യയില്‍ യഹോവാ സാക്ഷികള്‍ അനുഭവിക്കുന്നതും മ്യാന്‍മറില്‍ രോഹിന്‍ഗയ മുസ്ലീമുകള്‍ അനുഭവിക്കുന്നതുമായ മതപീഡനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തില്‍ ഇദ്ദേഹം പരാമര്‍ശിച്ചിരുന്നു.
ജൂണ്‍ 25 മുതല്‍ മൈക്കല്‍ ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിച്ചേരുകയാണ്.