ലൂയീസ് വില്‍: ഗര്‍ഭച്ഛിദ്ര ക്ലിനിക്കിന് വെളിയില്‍ റോഡില്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന് മുന്‍സിപ്പാലിറ്റി പുറത്താക്കിയ പോലീസുകാരന് മുക്കാല്‍ ല്ക്ഷം ഡോളര്‍ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോടതി. 2021 ഫെബ്രുവരി 20 നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം അവധിയിലായിരുന്ന മാത്യു ഷ്റെങ്ങര് എന്ന പോലീസുകാരന് തന്റെ പിതാവിനൊപ്പം നഗരത്തിലെ ഒരു അബോര്ഷന്ക്ലിനിക്കിന് മുമ്പില്‍ റോഡില്‍ നിന്നുകൊണ്ട് 45 മിനിറ്റ് പ്രാര്‍ത്ഥിക്കുകയുണ്ടായി.
അബോര്‍ഷനെതിരെയുള്ള 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനായജ്ഞത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. എന്നാല്‍ ഇതിന്റെ പേരില്‍ മുന്‍സിപ്പാലിറ്റി മ്ാത്യുവിനെ സസ്പെന്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ മാത്യു നല്കിയ പരാതിയിലാണ് കോടതി വിധി നടപ്പിലാക്കിയത്.
ജോലിസമയത്തല്ല പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തതെന്നും പക്ഷപാതപരമായ നടപടിയാണ് അദ്ദേഹത്തിന്മേല് ഉണ്ടായിരിക്കുന്നതെന്നും കേസ് ഏറ്റെടുത്ത തോമസ് മൂര്‍ സൊസൈറ്റി കോടതിയില്‍ വാദിച്ചു.