Friday, November 22, 2024
spot_img
More

    ദു:ഖിതരാണോ, ഇതാ ഈ സങ്കീര്‍ത്തനം ചൊല്ലൂ, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും

    ആരുടെയും ജീവിതത്തില്‍ നിന്ന് ദുരിതങ്ങള്‍ ഒഴിവായിപോകുന്നില്ല. അപ്രതീക്ഷിതമായും പലവിധ രൂപത്തിലും ദുരിതങ്ങള്‍ ജീവിതത്തിലേക്ക്കടന്നുവരും. അതെല്ലാം നമ്മെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതില്‍ നിന്ന് നമുക്ക് പുറത്തുകടക്കണ്ടെ? ആശ്വാസം കണ്ടെത്തണ്ടെ.

    ദു:ഖങ്ങളെ അതിജീവിക്കാനും അതില്‍ നിന്ന് പുറത്തുകടക്കാനും ഏറെ സഹായിക്കുന്നതാണ് സങ്കീര്‍ത്തനം നാല്. നീതി നിഷേധിക്കപ്പെടുമ്പോള്‍, അപമാനങ്ങളും വേദനകളും രോഗങ്ങളും ഉണ്ടാകുമ്പോള്‍, തിരസ്‌ക്കരണങ്ങളും തെറ്റിദ്ധാരണകളും അനുഭവിക്കേണ്ടിവരുമ്പോള്‍..അപ്പോഴെല്ലാം ഈ സങ്കീര്‍ത്തനം ചൊല്ലുക. അപ്പോള്‍ ദൈവം അരികില്‍ വന്ന് ആശ്വസിപ്പിക്കുന്നതുപോലെയുള്ള അനുഭവം നമുക്കുണ്ടാകും.

    എനിക്ക് നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്കുത്തരമരുളേണമേ. ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വ്വം എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മാനവരേ എത്ര നാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിന് ക്ഷതമേല്പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ച് വ്യാജം അന്വേഷിക്കും? കര്‍ത്താവ് നീതിമാന്മാരെ തനിക്കായി തിരഞ്ഞെടുത്തിിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍. ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് കേള്‍ക്കുന്നു. കോപിച്ചുകൊള്ളുക. എന്നാല്‍ പാപം ചെയ്യരുത്.

    നിങ്ങള്‍ കിടക്കയില്‍ വച്ച് ധ്യാനിച്ച് മൗനമായിരിക്കുക. ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്. ആര്‍ നമുക്ക് നന്മ ചെയ്യും? കര്‍ത്താവേഅങ്ങയുടെ മുഖകാന്തി ഞങ്ങളുടെ മേല്‍ പ്രകാശിപ്പിക്കണമേ എന്ന് പലരും പറയാറുണ്ട്. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാല്‍ കര്‍ത്താവേ അങ്ങുതന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!