ഞാന്‍ കൊതിക്കും സ്‌നേഹിതനായ്… മനോഹരമായ ഒരു ദിവ്യകാരുണ്യഗാനം

ഒരു സുഹൃത്തിനെ ആഗ്രഹിക്കാത്തതായി ആരാണുള്ളത്? സങ്കടങ്ങളിലും സന്തോഷങ്ങളിലും അത്യാവശ്യങ്ങളിലും ആപത്തിലുമെല്ലാം കൂടെ വരാന്‍ കഴിയുന്ന ഒരു സുഹൃത്ത്.. എന്നാല്‍ മാനുഷികമായ ഏതു സൗഹൃദങ്ങള്‍ക്കും അതിന്റേതായ പരിധിയും പരിമിതിയുമുണ്ട്. ദൈവം മാത്രമാണ് എല്ലാ പരിമിതികളെയും അതിലംഘിക്കുന്ന സുഹൃത്ത്. യേശുവെന്ന ആ സുഹൃത്തിനെക്കുറിച്ചുള്ള ഒരു ഭക്തിഗാനമാണ് ഞാന്‍ കൊതിക്കും സ്‌നേഹിതനായ് എന്നത്. ദിവ്യകാരുണ്യസ്വീകരണ വേളയില്‍ ആലപിക്കാന്‍ അനുയോജ്യമായ ഗാനമാണ് ഇത്. ബെന്നി തുരുത്തിക്കര രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ ഗാഗുല്‍ ജോസഫാണ്. പ്രിന്‍സ് ജോസഫാണ് ഓര്‍ക്കസ്‌ട്രേഷന്‍. കരുതലിന്റെ കരം പിടിച്ച് കൂടെ നടക്കുന്ന കര്‍ത്താവിനെ പാടിപുകഴ്ത്തുന്ന ഈ ഗാനം നമ്മുടെ ആത്മീയജീവിതത്തിന് ഏറെ സഹായകരമായിരിക്കും.ഗാനം കേള്‍ക്കാനായി ചുവടെ ലിങ്ക് ചേര്‍ക്കുന്നു.

https://youtu.be/QpqaaUf0IX8

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates