ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അമ്മ മാര്‍പാപ്പയെ കണ്ടു, ജേഴ്‌സി സമ്മാനമായി നല്കി

വത്തിക്കാന്‍ സിറ്റി: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അമ്മ മരിയ ഡോളേഴ്‌സ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടി. ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയിലായിരുന്നു കണ്ടുമുട്ടല്‍. മകന്റെ ജേഴ്‌സി അമ്മ പാപ്പയ്ക്ക് സമ്മാനിച്ചു.

കത്തോലിക്കാവിശ്വാസിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത വ്യക്തികൂടിയാണ്. ഞാനൊരു കത്തോലിക്കാവിശ്വാസിയാണ്. ദൈവം എനിക്ക് നല്കിയതിനെല്ലാം ഞാന്‍ അവിടുത്തേക്ക് നന്ദി പറയുന്നു. ഞാന്‍ ദൈവത്തോട് ഒന്നും ആവശ്യപ്പെടാറില്ല. എന്നാല്‍ എനിക്കുള്ളതിനെല്ലാം ഞാന്‍ ദൈവത്തോട് നന്ദിപറയുന്നു. എന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുന്നതിനെയോര്‍ത്ത് ഞാന്‍ നന്ദി പറയുന്നു. 2018 ല്‍ റൊണാള്‍ഡോ പറഞ്ഞതാണ് ഇക്കാര്യം.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലോകത്ത് രണ്ടാംസ്ഥാനത്താണ് റൊണാള്‍ഡോ. ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ നമ്പര്‍ 7 ജേഴ്‌സിയാണ് മരിയ പാപ്പയ്ക്ക് സമ്മാനിച്ചത്. ഫുട്‌ബോള്‍ കളിക്കാരോട് തനിക്കുള്ള സ്‌നേഹവും ബഹുമാനവും പാപ്പ ഇതിനകം പലവട്ടം പറഞ്ഞിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates