വാഷിംങ്ടണ്‍: അപമര്യാദയോടെ നീക്കം ചെയ്ത ക്രിസ്ത്യന്‍ മിനി്‌സ്ട്രിയുടെ ഫേസ്ബുക്ക് പേജുകള്‍ ഫേസ്ബുക്ക് പുനസ്ഥാപിച്ചു. ഹെല്‍പ്പ് ഫോര്‍ ഫാമിലി എന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജാണ് ആദ്യം നീക്കം ചെയ്തതും പിന്നീട് പുന:സ്ഥാപിച്ചതും, ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവ പ്രബോധനം നല്കുന്ന ഈ പേജ് എല്‍ജിബിറ്റി ആക്ടിവിസ്റ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നീക്കിക്കളഞ്ഞത്. ഇതിനു മുമ്പും സമാനമായ രീതിയില്‍ പല ക്രൈസ്തവ മിനിസ്ട്രികളുടെ പേജുകളും ഫേസ്ബുക്ക് എടുത്തുകളഞ്ഞിട്ടുണ്ട്.
നീക്കം ചെയ്ത ക്രിസ്ത്യന്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജുകള്‍ പുന:സ്ഥാപിച്ചു
Previous article
Next article