ദി ചോസണ്‍ന്റെ ആറാം സീസണ്‍ റീലിസ് ഡേറ്റ് പ്രഖ്യാപിച്ചു

ഏറെ ശ്രദ്ധിക്കപ്പെട്ട ദി ചോസന്‍’ പരമ്പരയുടെ ആറാമത്തെ സീസണ്‍ യുഎസിലും അന്താരാഷ്ട്ര തലത്തില്‍ പ്രൈം വീഡിയോയിലും നവംബര്‍ 15 ന് റിലീസ് ചെയ്യുമെന്ന് പ്രൈം വീഡിയോയും 5&2 സ്റ്റുഡിയോയും അറിയിച്ചു. ആറ് എപ്പിസോഡുകള്‍ ഉള്‍പ്പെടുന്നതാണ് ആറാം സീസണ്‍. അതില്‍ ആദ്യ മൂന്ന് എപ്പിസോഡുകള്‍ നവംബര്‍ 15 ന് സംപ്രേഷണം ചെയ്യും. തുടര്‍ന്ന് ഡിസംബര്‍ ആറു വരെ ആഴ്ചതോറും ഓരോ എപ്പിസോഡ് എന്ന കണക്കിലും. സീസണ്‍ ഫൈനല്‍ 2027 വസന്തകാലത്ത് ഒരുമിച്ച് തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാമത്തെ സീസണ്‍ ദുഃഖവെള്ളിയുടെ 24 മണിക്കൂറുകളാണ് ചിത്രീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates