പരിശുദ്ധ മറിയത്തെ അപമാനിച്ചുകൊണ്ടുള്ള ജെന്നിഫര്‍ ലോപ്പസിന്റെ വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ശക്തം

ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ ആല്‍ബം കത്തോലിക്കാവി്ശ്വാസികളുടെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നു. വരികളിലും വീഡിയോയിലും കഠിനമായ ദൈവനിന്ദയാണ് പ്രകടമായിട്ടുള്ളത്.

ചര്‍ച്ച് എന്നാണ് പുതിയ ഗാനത്തിന്റെ ശീര്‍ഷകം. കത്തോലിക്കാസഭയിലെ പരിശുദ്ധമായകൂദാശകളെ പരിഹസിച്ചുകൊണ്ടുള്ളതാണ് ഗാനം. കുരിശിനെയും ഇതില്‍ അപമാനിക്കുന്നു. ജെ്ന്നിഫറും സഹനര്‍ത്തകരും അശ്ലീലമായ ലൈംഗിക ചേഷ്ടകളും വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ നാം ഇന്ന് ഇവിടെ ഒരുമിച്ചുചേര്‍ന്നിരിക്കുന്നത് ഈ പുരുഷന്റെയും സ്ത്രീയുടെയും ഹോളി മാട്രിമോണിയലില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്.. കത്തോലിക്കാ ദേവാലയത്തിന്റെ പശ്ചാത്തലമുളള രംഗത്തില്‍ ജെന്നിഫര്‍ പറയുന്നു. ജെന്നിഫര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ പരിശുദ്ധ അമ്മയുടെ ചിത്രവുമുണ്ട്.

പ്രശസ്തയായ പോപ്പ് ഗായികയും അഭിനേത്രിയുമാണ് ജെന്നിഫര്‍ ലോപ്പസ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates