Friday, December 6, 2024
spot_img
More

    ദേവാലയം പുനരുദ്ധരിക്കുന്നതിനെക്കാള്‍ തകര്‍ന്ന ജീവിതങ്ങള്‍ പുനരുദ്ധരിക്കുന്നതിനാണ് ശ്രമിക്കുന്നത്

    കൊളംബോ: ഈ സ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ദേവാലയങ്ങളിലും ഹോട്ടലിലുമായി നടന്ന ഭീകരാക്രമണങ്ങളില്‍ നഷ്ടമായത്176 കുരുന്നു ജീവനുകളായിരുന്നുവെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇഡബ്യൂറ്റിഎന്നിന് നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. റോം സന്ദര്‍ശന വേളയിലായിരുന്നു അഭിമുഖം.

    ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന കുട്ടികളുടെ മനസ്സില്‍ നിന്ന് ഭീതി നീക്കം ചെയ്യാന്‍ അതിരൂപതാതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു. ദേവാലയങ്ങളുടെ പുനരുദ്ധാരണത്തെക്കാള്‍ തകര്‍ന്ന ജീവിതങ്ങള്‍ പുനരുദ്ധരിക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കര്‍ദിനാള്‍ വ്യക്തമാക്കി.

    ഭീകരാക്രമണത്തിന്റെ വീഡിയോ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കര്‍ദിനാള്‍ രഞ്ചിത്ത് നല്കി. ഏപ്രില്‍ 21 ന് മൂന്നു ദേവാലയങ്ങളിലും ആഡംബര ഹോട്ടലിലുമായി നടന്ന ഭീകരാക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!