കുഞ്ഞേ നീ കരയല്ലേ, സങ്കടങ്ങളില്‍ ആശ്വാസമായി ഒരു സാന്ത്വനഗാനം

മുറിവേറ്റ മനുഷ്യരാണ് ഭൂരിപക്ഷവും. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മുമ്പില്‍ സങ്കടങ്ങള്‍ കൊണ്ട് മുറിവേറ്റവര്‍. മറ്റുള്ളവരുടെ ചെയ്തികളുടെ ഭാഗമായും സ്വന്തം പ്രവൃത്തികളുടെ ഫലമായുമൊക്കെയായിരിക്കും ആ സങ്കടങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. കാരണം എന്തുമായിരുന്നുകൊള്ളട്ടെ എല്ലാസങ്കടങ്ങളിലും ആശ്വാസമായി ദൈവം കൂടെയുണ്ട് എന്നത് എത്രയോ വലിയ ആശ്വാസമാണ്. കരയുന്ന നാം ഓരോരുത്തരും ദൈവത്തിന് സ്വന്തം കുഞ്ഞുങ്ങളാണ്. നമ്മോട് ദൈവം പറയുന്നതും ഒന്നുതന്നെ കുഞ്ഞേ നീ കരയല്ലേ.

ദൈവത്തിന്റെ ഈ വാക്കുകളെ കടമെടുത്തുകൊണ്ടുള്ള ഒരു സാന്ത്വനഗാനമാണ് കുഞ്ഞേ നീ കരയല്ലേ.. വില്‍സണ്‍ പിറവം ആലപിച്ചിരിക്കുന്ന ഈഗാനത്തിന്‌റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് റോജി എം ചൊവ്വല്ലൂരാണ്. ആശ്വസിപ്പിക്കാന്‍ ഞാനില്ലേ എന്ന വാക്കുകള്‍ എല്ലാ സങ്കടങ്ങളുടെ നടുവിലും ദൈവസാന്നിധ്യം തേടാന്‍ നമുക്ക് പ്രേരണയാകും.

ഗാനം കേള്‍ക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://youtu.be/eGKHVvMWNkI
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates