Tuesday, February 17, 2026
spot_img
More

    വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് മാര്‍ച്ച് നാലിന്

    വത്തിക്കാന്‍ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനായുളള വോട്ടെടുപ്പ് മാര്‍ച്ച് നാലിന് അപ്പസ്‌തോലിക അരമനയില്‍ രാവിലെ 10.30 ന് നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ അധ്യക്ഷത വഹിക്കും.

    വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്‌സ്മാ, വാഴ്ത്തപ്പെട്ട മരിയ റിവീയര്‍, വാഴ്ത്തപ്പെട്ട ഈശോയുടെ മേരി എന്നിവരുടെ നാമകരണം സംബന്ധിച്ച വോട്ടെടുപ്പാണ് നടക്കുന്നത്, കര്‍മ്മലീത്താ സന്യാസസഭാംഗവും രക്തസാക്ഷിയുമാണ് വാഴ്ത്തപ്പെട്ട ടൈറ്റസ്, സമര്‍പ്പണ മാതാവിന്റെ സഹോദരിമാര്‍ എന്ന സഭയുടെ സ്ഥാപകയാണ് മരിയ. ലൂര്‍ദ്ദിലെ അമലോത്ഭവമാതാവിന്റെ കപ്പൂച്ചിന്‍ സന്യാസിനി സഭയുടെ സ്ഥാപകയാണ് വാഴ്ത്തപ്പെട്ട ഈശോയുടെ മേരി.

    റോമില്‍ താമസിക്കുന്നവരും റോമില്‍ സന്നിഹിതരുമായിട്ടുളള എല്ലാ കര്‍ദ്ദിനാള്‍മാരും അപ്പസ്‌തോലിക അരമനയിലെ വോട്ടെടുപ്പില്‍ ഔദ്യോഗികവസ്ത്രം ധരിച്ച് എത്തണമെന്ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!