Monday, February 9, 2026
spot_img
More

    റഷ്യന്‍ പട്ടാളം യുക്രെയ്‌നില്‍ ഓര്‍ത്തഡോക്‌സ് മിലിട്ടറി ചാപ്ലയ്‌നെ വെടിവച്ചുകൊന്നു

    കിവ്: അടിക്കടി വഷളായിക്കൊണ്ടിരിക്കുന്ന യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ നിന്ന് മറ്റൊരു അശുഭകരമായ വാര്‍ത്ത കൂടി. റഷ്യന്‍ പട്ടാളം ഒരു പുരോഹിതനെ വെടിവച്ചു കൊന്നു എന്നതാണ് ആ വാര്‍ത്ത.

    ഫെബ്രുവരി 27 നാണ് സംഭവം. റഷ്യന്‍ പട്ടാളം ഓര്‍ത്തഡോക്‌സ് മിലിട്ടറി ചാപ്ലയ്‌നെയാണ് വെടിവച്ചുകൊന്നത്. മാക്‌സ്യം അനാറ്റോലോവിഷ്‌ക് കോസാഷെയ്ന്‍ ആണ് കൊല്ലപ്പെട്ടത്. 1979 ലാണ് ജനനം. 1996 ല്‍ സെമിനാരിയില്‍ പ്രവേശിച്ചു. 2000 ല്‍ ആയിരുന്നു പൗരോഹിത്യസ്വീകരണം.

    കിവ് റീജിയനിലെ ചര്‍ച്ച് ഓഫ് ദ നേറ്റിവിറ്റി ഓഫ് ദ ബ്ലെസഡ് വെര്‍ജിന്‍ മേരിയില്‍ സേവനം ചെയ്തിരുന്നു. വൈദികന്റെ മൃതദേഹം നീക്കം ചെയ്യാന്‍ പട്ടാളം അനുവദിച്ചില്ല എന്നും പറയപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!