Thursday, February 19, 2026
spot_img
More

    മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് തുടക്കമായി

    മലയാറ്റൂര്‍: അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ ഈ വര്‍ഷത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായ തുടക്കമായി. മലയാറ്റൂര്‍ മഹാ ഇടവക വിശ്വാസികള്‍ മലയാറ്റൂര്‍ മല കയറിയതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമായത്.

    മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. വര്‍ഗീസ് മണവാളന്‍ , ഫാ. അലക്‌സ് മേയ്ക്കാന്‍ തുരുത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അടിവാരത്തിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കപ്പേളയില്‍ ഒത്തുചേര്‍ന്നു പ്രാരംഭപ്രാര്‍ത്ഥനയ്ക്ക് ശേഷം ഇടവകവിശ്വാസികള്‍ മലകയറി. മാര്‍തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് വണക്കത്തോടെയാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!