Tuesday, November 4, 2025
spot_img
More

    ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള ഭാഗ്യവുമായി സാധു ഇട്ടിയവിര

    കോതമംഗലം: ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജന്മശതാബ്ദി ആഘോഷിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം വ്യക്തികളുടെ പട്ടികയിലേക്ക് ഇതാ ഒരാള്‍ കൂടി. സാധു ഇട്ടിയവിര. ദൈവത്തിന്റെ സന്ദേശവാഹകന്‍ എന്നും സ്വാമി ഇട്ടിയവിര എന്നും അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ ജനനം പാലാ കൊല്ലപ്പള്ളിയില്‍ 1922 നായിരുന്നു.

    പട്ടാളത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്തുവെങ്കിലും പിന്നീട് ഈശോസഭയില്‍ അംഗമായി. പക്ഷേ വൈദികനാകാതെ തിരിച്ചുപോന്നു. ഒരു സന്യാസിക്കടുത്ത ജീവിതമാണ് കുടുംബജീവിതം നയിച്ചുവെങ്കിലും അദ്ദേഹം തുടര്‍ന്നത്. മദര്‍ തെരേസയ്ക്ക ലഭിച്ച അന്താരാഷ്ട്ര ബഹുമതിയായ ആല്‍ബര്‍ട്ട് ഷൈറ്റ്‌സര്‍ അവാര്‍ഡ് സാധുവിന് ലഭിച്ചിട്ടുണ്ട്. 120 പുസ്തകങ്ങളുടെ കര്‍ത്താവും പ്രഭാഷകനുമാണ്. ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുളള വ്യക്തികൂടിയാണ്.

    നാളെ വൈകുന്നേരം ഇരവിനെല്ലൂരിലെ ജീവജ്യോതി എന്ന വീട്ടില്‍ വച്ചാണ് ശതാബ്ദി ആഘോഷങ്ങള്‍. റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി സ്മരണികയുടെ പ്രകാശനവും നടക്കും. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!