ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികളുമായി തോമാശ്ലീഹാ വര്‍ഷം

കൊച്ചി: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ാമത് വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് തോമസ് മിഷനറി സൊസൈറ്റി( എംഎസ്ടി) തോമാശ്ലീഹാ വര്‍ഷം ആചരിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷപരിപാടികളുടെ ഭാഗമായി ലോഗോയുടെ പ്രകാശനം നടന്നു. സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ സഭയ്ക്ക് ഉണര്‍വേകാന്‍ എംഎസ്ടി നടത്തുന്ന വിവിധ പരിപാടികളെ കര്‍ദിനാള്‍ അഭിനന്ദിച്ചു.

എഡി 52 ല്‍ കേരളത്തില്‍ വന്ന തോമാശ്‌ളീഹ മൈലാപ്പൂരിലാണ് രക്ഷസാക്ഷിത്വം വരിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates