Wednesday, March 11, 2026
spot_img
More

    വിമാനാപകടം: ചൈനയുടെ പ്രസിഡന്റിന് മാര്‍പാപ്പ അനുശോചന സന്ദേശം അയച്ചു

    വത്തിക്കാന്‍ സിറ്റി: ചൈനയിലുണ്ടായ വിമാനാപകടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അത്യധികം ഖേദം രേഖപ്പെടുത്തുകയും ചൈനീസ് പ്രസിഡന്റിന് അനുശോചന സന്ദേശം അയ്ക്കുകയും ചെയ്തു. 132 യാത്രക്കാരെയും കൊണ്ട് പറന്നുയര്‍ന്ന ബോയിംങ് 737 പ്ലെയ്‌നാണ് സൗത്തേണ്‍ ചൈനയിലെ മലയില്‍ തകര്‍ന്നുവീണത്. മാര്‍ച്ച് 22 നായിരുന്നു ദുരന്തം.

    രക്ഷാപ്രവര്‍ത്തകര്‍ക്ക് ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൈനയുടെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ വഴിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ടെലിഗ്രാം സന്ദേശം അയച്ചത്.

    1951 ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് റെവല്യൂഷന് ശേഷം വത്തിക്കാനും ചൈനയും തമ്മില്‍ നയതന്ത്രബന്ധമുണ്ടായിരുന്നില്ല എന്നാല്‍ 2018 മുതല്‍ മെത്രാന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. 2020 ല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഉടമ്പടി പുതുക്കിയിട്ടുമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!