കീവ്: യുക്രെയ്‌നിലെ യുദ്ധമുഖത്ത് സേവനനിരതരായ മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ പട്ടിണി നേരിടുന്നുവെന്ന് സങ്കടകരമായ വാര്‍ത്ത. മിസോറാമില്‍ നിന്നുള്ള സിസ്റ്റര്‍ റോസെലായും ആന്‍ ഫ്രിഡായുമാണ് പട്ടിണിയിലായിരിക്കുന്നത്.
യുദ്ധമുഖത്ത് നിനന്ന് പിന്തിരിഞ്ഞുപോരാന്‍ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അതിനെ അവഗണിച്ചുകൊണ്ടാണ് ഇവര്‍ ഇവിടെ തുടരുന്നത്. യുക്രെയ്‌നില്‍ വീടു നഷ്ടപ്പെട്ടവരെയാണ് ഈ കന്യാസ്ത്രീകള്‍ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇവരുടെ സംരക്ഷണത്തില്‍ 37 യുക്രെയ്ന്‍കാരും കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയും മറ്റ് മൂന്നു സിസ്‌റ്റേഴ്‌സുമുണ്ട്. മിഷനറിസ് ഓഫ് ചാരിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജെന്‍സണ്‍ ജോണ്‍സണ്‍ ഫെര്‍ണാണ്ടസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സിസ്റ്റര്‍ റോസെല്ലയ്ക്ക് 65 വയസും ആന്‍ ന് 48 വയസുമാണ് പ്രായം. പ്രതികൂലമായ ഈ അവസ്ഥയിലും കന്യാസ്ത്രീകളും ധൈര്യം സംഭരിച്ച് മുന്നോട്ടുപോവുകയാണെന്നും മാധ്യമങ്ങളോട് തങ്ങളുടെ പട്ടിണിക്കാര്യം അറിയിക്കാന്‍ അവര്‍ക്ക് താല്പര്യമില്ലെന്നും ഡോക്ടര്‍ അറിയിച്ചു. ഇടവകകള്‍ കേന്ദ്രീകരിച്ചും ക്രിസ്ത്യന്‍ വോളന്റിയര്‍മാര്‍ സംഘടിച്ചും കന്യാസ്ത്രീകള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, ഒരേ സമയം അതിജീവിക്കുകയും സഹായിക്കുകയുമാണ് ഈ കന്യാസ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഡോക്ടര്‍ അറിയിച്ചു.
മരിയന്‍ പത്രത്തിന്റെ വായനക്കാരുടെ പ്രാര്‍ത്ഥനകളില്‍ ഈ കന്യാസ്ത്രീകളെയും ഓര്‍മ്മിക്കുമല്ലോ?