ലോകം പലപല കാര്യങ്ങളും നമ്മോട് പറയുന്നുണ്ട്, അവയൊക്കെ വിശ്വസിക്കാനുള്ള പ്രവണത നമുക്കുണ്ടാവാറുമുണ്ട്. എന്നാല്‍ പരിശുദ്ധ അമ്മ നമ്മോട് പറയുന്നത് ദൈവം മാത്രമാണ് സത്യം എന്നും ലോകം സത്യമാണെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതില്‍ സാവകാശം കാണിക്കണമെന്നുമാണ്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവിന്റെ ഈ ഓര്‍മ്മപ്പെടുത്തലുളളത്.
പല കാര്യങ്ങളില്‍ സംശയവും ഭയവും ജനിക്കുമ്പോള്‍ അമ്മ നമ്മളെ ചേര്‍ത്തുപിടിക്കുന്നുമുണ്ട്. അക്കാരണത്താല്‍ ഒന്നും നമ്മെ ഉപദ്രവിക്കുകയുമില്ല.
ഈ സന്ദേശത്തില്‍ മാതാവ് പറയുന്നത് ഇതാണ്. പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക.
അതെ നമുക്ക് പ്രാര്‍ത്ഥിക്കാം, അമ്മയുടെ മാധ്യസ്ഥം തേടാം. അമ്മ നമ്മെ കൈവിടുകയില്ല. ദൈവം മാത്രമാണ് സത്യമെന്ന് നമുക്ക് നമ്മോട് തന്നെ ഏറ്റുപറയാം.