ഓസ്‌ക്കാര്‍ അവാര്‍ഡ് വിതരണത്തിന്റെ മനോഹരനിമിഷങ്ങളില്‍ സംഭവിച്ച അപക്വമായ ഒരു പെരുമാറ്റത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. നടന്‍ വില്‍സ്മിത്ത് കോമഡി താരം ക്രിസ് റോക്കിന്റെ മുഖത്തടിച്ചതായിരുന്നു അത്. വില്‍സ്മിത്തിന്റെ ഭാര്യയെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമാണ് അടിക്ക് കാരണം. തുടര്‍ന്ന് സ്്മിത്തിനെയും ക്രിസിനെയും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങളുണ്ടായി. ഈ അവസരത്തിലാണ് ഹോളിവുഡ് ലെജന്‍ഡ് ഡെന്‍സല്‍ വാഷിംങ്ടണിന്റെ അഭിപ്രായം ശ്രദ്ധേയമായിരിക്കുന്നത്.
ജീവിതത്തിലെ ഉയര്‍ച്ചയുടെ നിമിഷങ്ങള്‍ ജാഗരൂകരായിരിക്കുക കാരണം ആനിമിഷങ്ങളിലാണ് സാത്താന്‍ നിങ്ങളുടെ അടുക്കലേക്ക് വരുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
വിശ്വാസവും ജ്ഞ്ാനവും കലര്‍ന്ന ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. നമുക്കും ഈ വാക്കുകളെ ധ്യാനിക്കാം.