ഉത്കണ്ഠകളും സങ്കടങ്ങളും നിരാശതകളും ജീവിതത്തിലുണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ അതിനോടുള്ള നമ്മുടെ പ്രതികരണം പലപ്പോഴും വ്യത്യസ്തമായിരിക്കും. ഇവിടെയാണ് ക്രിസ്തു നമുക്ക് നല്കുന്ന മാതൃക. ഇഹലോകജീവിതത്തിലെ ഏ്റ്റവും കഠിനവേദനകള്‍ക്ക് മുന്നോടിയായിട്ടായിരുന്നു അവിടുന്ന് ഗദ്‌തെസ്മനിയില്‍ ചെലവിട്ട നിമിഷങ്ങള്‍. രക്തം പോലും വിയര്‍പ്പായി മാറിയെന്നാണല്ലോ അതേക്കുറിച്ച് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നത്.
പക്ഷേ അപ്പോഴും ക്രിസ്തു പതറിപ്പോകുന്നില്ല, സ്‌തോത്രഗീതം ആലപിക്കുന്ന ക്രിസ്തുവിനെയാണ് അവിടെ നാം കാണുന്നത്. അതുപോലെ ജീവിതത്തിലെ ചില തിക്താനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ ഉറക്കെ വായിക്കുക. സങ്കീര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് ശാന്തമാകും.
രണ്ടാമത്തെ മാര്‍ഗ്ഗം ദൈവഹിതം വെളിപ്പെട്ടുകിട്ടാനായി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുക എന്നതാണ്. ഈശോയും പ്രാര്‍ത്ഥിച്ചത് അതാണല്ലോ. ഈ പാനപാത്രം ഒഴിഞ്ഞുപോകാന്‍ അവിടുന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ എന്നിട്ടൊടുവില്‍ അവിടുന്ന് പ്രാര്‍ത്ഥിക്കുന്നത് അവിടുത്തെ ഇഷ്ടം നിറവേറട്ടെയെന്നാണല്ലോ. ഇതുതന്നെയാണ് നമ്മുടെയും പ്രാര്‍ത്ഥനയാവേണ്ടത്.
മൂന്നാമത്തേത് ഒരു മാലാഖയെ ദൈവം നമ്മുടെ അടുക്കലേയ്ക്ക് അയ്ക്കും എന്ന പ്രതീക്ഷിക്കുന്നതാണ്. ഗത്സെമനിയില്‍ ക്രിസ്തുവിനെ ആശ്വസിപ്പിക്കാനായി ഒരു മാലാഖ വന്നതുപോലെ നമ്മുടെ ജീവിതത്തിലേക്കും ദൈവം ഒരു മാലാഖയെ അയ്ക്കും എന്ന് ഉറച്ചുവിശ്വസിക്കുക.