അരുക്കുറ്റി: പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി മോഷ്ടിച്ച് ചതുപ്പിലിട്ട സംഭവത്തില്‍ വ്യാപകപ്രതിഷേധവും വിശ്വാസികള്‍ ഖേദവും രേഖപ്പെടുത്തി. എല്ലാ കത്തോലിക്കാവിശ്വാസികളെയും ഒരുപോലെ വേദനിപ്പിച്ചിരിക്കുകയാണ് ഈ സംഭവം. വെറുമൊരു മോഷണ ശ്രമമായി ഇതിനെ കാണാന്‍ കഴിയില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
മാലിന്യചതുപ്പില്‍ തിരുവോസ്തി ഉപേക്ഷിക്കണമെങ്കില്‍ അതൊരു മോഷണശ്രമം മാത്രമല്ലകത്തോലിക്കാവിശ്വാസത്തെ തന്നെ അപമാനിക്കാനുള്ള പ്രവൃത്തിയാണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ഒരിക്കലും നടക്കാന്‍പാടില്ലാത്ത ഒരു സംഭവമാണ് ഇത്. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ കൊച്ചി രൂപത പ്രതിഷേധം അറിയിച്ചു. സെന്റ് ജേക്കബ് ചാപ്പലില്‍ പാപപരിഹാര ദിനം ആചരിക്കും.