സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോ ലൂര്‍ദ് ഗ്രോട്ടോയിലെ സക്രാരി തകര്‍ത്ത് തിരുവോസ്തി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മാര്‍ച്ച് 28 നാണ് സംഭവം. ലൂര്‍ദ്ദ് ഗ്രോട്ടോ ഷ്രൈന്‍ റെക്ടര്‍ ഫാ. പെദ്രോ പെഡ്രാസയാണ് ഇക്കാര്യം അറിയിച്ചത്.
സെന്റ് ആന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളാണ് പിന്നീട് തിരുവോസ്തി നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വിവരം ഫോണ്‍ ചെയ്ത് അറിയിച്ചത്. വൈദികന്‍ തിരുവോസ്തി തെരുവില്‍ നിന്ന് ശേഖരിച്ചുവെങ്കിലും പിന്നെയും മറ്റ് ചിലയിടങ്ങളില്‍ തിരുവോസ്തി കാണപ്പെടുകയുണ്ടായി.
വളരെ സങ്കടകരമായ വാര്‍ത്തയാണ് ഇതെന്ന് വൈദികന്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രായശ്ചിത്തപ്രവൃത്തികള്‍ അനുഷ്ഠിച്ചു.