ഹെല്‍സിങ്കി: വിവാദമായ ബൈബിള്‍ ട്വീറ്റിന്റെ പേരില്‍ കുറ്റാരോപിതയായ ഫിന്‍ലാന്‍ഡ് എം പിയും ഫിസിഷ്യനും അഞ്ചു മ്ക്കളുടെ അമ്മയുമായ പൈവി റാസെനെ കോടതി കുറ്റവിമുക്തയാക്കി. ഫിന്‍ലാന്‍ഡ് രൂപതയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ മിഷന്‍ ബിഷപ്പ് കൂടിയാണ് ഇവര്‍. വിവാഹജീവിതം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്നതായിരുന്നു ഇവരുടെ ട്വീറ്റ്. ഇത് സ്വവര്‍ഗ്ഗാനുരാഗികള്‍ ഏറ്റെടുക്കുകയും എം പിക്കെതിരെ കേസ് കൊടുക്കുകയുമായിരുന്നു, ബൈബിള്‍ സങ്കല്പങ്ങളിലും വിശ്വാസങ്ങളിലും ഇടപെടേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ പേരിലുള്ള ഈ കേസ് അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരുന്നു.
മൂന്ന് അവസരങ്ങളിലായി നടത്തിയ അഭിപ്രായപ്രകടനമാണ് റാസെനെ കോടതി കയറ്റിയത്. 2004 ല്‍ ഒരു ലഘുലേഖയിലൂടെയും 2018 ലെ റേഡിയോ ഡിബേറ്റിലൂടെയും ഏറ്റവും ഒടുവില്‍ 2019 ലെ ട്വിറ്റര്‍ പോസ്റ്റിലൂടെയുമായിരുന്നു 62 കാരിയായ എം പി നോട്ടപ്പുള്ളിയായത്. കോടതിനടപടിക്ക് പൈവി റാസെന്‍ നന്ദി അറിയിച്ചു.