ചെന്നൈ: പോണ്ടിച്ചേരി കൂടല്ലൂര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ട ഫ്രാന്‍സിസ് കാലിസ്റ്റിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദളിത് ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്‌മെന്റ് ശക്തമായ നടപടികളുമായി രംഗത്ത്. ദളിതര്‍ ഭൂരിപക്ഷമുള്ള രൂപതയില്‍ ദളിതനല്ലാത്ത ഒരാളെ തങ്ങള്‍ക്ക് മെത്രാനായി ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്.
തങ്ങള്‍ക്ക് ദളിത് മെ്ത്രാനെയാണ് ആവശ്യമെന്ന് അവകര്‍ ന്യൂണ്‍ഷ്യോയോട് ആവശ്യപ്പെട്ടു. ചെന്നൈയില്‍ ഇതുമായി ബന്ധപ്പെട്ട് ദളിത് ക്രൈസ്തവര്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. ദളിത് മെത്രാനെ നല്കിയില്ലെങ്കില്‍ ഏപ്രില്‍ 29 ന് നിശ്ചയിച്ചിരിക്കുന്ന ഫ്രാന്‍സിസ് കാലിസ്റ്റിന്റെ മെ്്ത്രാഭിഷേകചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്നും അറിയിച്ചു. വരും ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളില്‍ ഇതേ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
കത്തോലിക്കാസഭയില്‍ 64 ശതമാനമാണ് ദളിത് ക്രൈസ്തവപ്രാതിനിധ്യം. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും ഇത് 75 ശതമാനം വരും. ഇന്ത്യയിലെ 180 കത്തോലിക്കാ മെത്രാന്മാരില്‍ 11 പേര്‍ മാത്രമാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍, 31 ആര്‍ച്ച് ബിഷപ്പുമാരില്‍ രണ്ടുപേരും. തമിഴ്‌നാട്ടിലെ 17 മെത്രാന്മാരില്‍ ഒരാള്‍ മാത്രമാണ് ദളിത്.