Wednesday, February 18, 2026
spot_img
More

    എത്രയും പെട്ടെന്ന് മാര്‍പാപ്പ എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ യുക്രെയ്ന്‍

    കീവ്: യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ സഹര്‍ഷം ഏറ്റൈടുത്തുകൊണ്ട് യുക്രേനിയന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ഷെവുചുക്ക്.

    ഏറ്റവും സാധ്യമായ അവസരത്തില്‍ പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാള്‍ട്ടസന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി വിമാനത്തില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് യുക്രെയ്ന്‍ സന്ദര്‍ശിക്കാനുളള തന്റെ പദ്ധതികളെക്കുറിച്ച് മാര്‍പാപ്പ വെളിപ്പെടുത്തിയത്.

    മാര്‍പാപ്പയുടെ ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ യുക്രെയ്ന്‍ സന്ദര്‍ശനം സാധ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ആര്‍ച്ച് ബിഷപ് ഷെവുചിക്ക് അറിയിച്ചു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുളള സ്ഥിതിഗതികള്‍ പാപ്പായുടെ സന്ദര്‍ശനത്തിന് വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ വരവിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനങ്ങള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുമുണ്ട്. പാപ്പായുടെ സന്ദര്‍ശനം സമാധാനം സ്ഥാപിക്കാന്‍ ഇടനല്കുമെന്നും ആര്‍ച്ച് ബിഷപ് പ്രതീക്ഷിക്കുന്നു. വളരെ ആത്മാര്‍ത്ഥമായിട്ടാണ് പാപ്പായുടെ സന്ദര്‍ശനത്തെ ഞങ്ങള്‍ കാത്തിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

    ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് യുക്രെയ്‌നില്‍ ഭൂരിപക്ഷവും. കത്തോലിക്കര്‍ ഇവിടെ ന്യൂനപക്ഷമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!