നാളെ മുതല്‍ ചൊല്ലേണ്ടത് ഉയിര്‍പ്പുകാല ത്രിസന്ധ്യാ ജപം..

നാളെ നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍പ്പുതിരുനാള്‍ നാം ആഘോഷിക്കുകയാണല്ലോ? നാളെ (ഞായറാഴ്ച ) മുതല്‍ നമ്മുടെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ചൊല്ലേണ്ടത് ഉയിര്‍പ്പുകാല ത്രിസന്ധ്യാജപമാണ്. പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു:

സ്വർലോക രാജ്ഞി, ആനന്ദിച്ചാലും : ഹല്ലേലൂയാ.

എന്തെന്നാൽ ഭാഗ്യവതി യായ അങ്ങയുടെ തിരുവുദരത്തിൽ അവതരിച്ച ആൾ: ഹല്ലേലുയ

അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു: ഹല്ലേലൂയ്യ

ഞങ്ങൾക്കുവേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കണമേ: ഹല്ലേലൂയ്യ.

കന്യകാമറിയമേ ആമോദിച്ചാന്ദിച്ചാലും: ഹല്ലേലൂയാ

എന്തെന്നാൽ കർത്താവ് സത്യമായി ഉയിർത്തെഴുന്നേറ്റു: ഹല്ലേലൂയ്യ

പ്രാർത്ഥിക്കാം ‍

സർവ്വേശ്വരാ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായുടെ ഉത്ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങൾ നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 3. ത്രിത്വ

പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ വരെയാണ് ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates