തലശ്ശേരി: സഭയിലും സമൂഹത്തിലും ശുശ്രൂഷ ചെയ്യുന്നവര്‍ മൂന്നുതരം പ്രലോഭനങ്ങളെയാണ് നേരിടുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പണം,അധികാരം, ദു: സ്വാധീനം. പണം സമ്പാദിക്കാന്‍ വേണ്ടി എല്ലാ മാനദണ്ഡങ്ങളും മറന്നുകൊണ്ടുള്ള ഒരു നെട്ടോട്ടം സമൂഹത്തില്‍ നേതൃത്വം വഹിക്കുന്നവര്‍ക്കു ഉണ്ടാകാം.ഉണ്ടാകുന്നുണ്ട്. സഭയിലും ഈ പ്രവണതയുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാരിലൊരുവനും ഇങ്ങനെയൊരു പ്രലോഭനമുണ്ടായതാണ് അയാളുടെ അധപ്പതനത്തിന് കാരണമായത്.
പണം സ്ഥാപനങ്ങള്‍ക്കോ സഭയ്‌ക്കോ കുന്നുകൂട്ടി വയ്ക്കാനുള്ളതല്ല. സഭയെസംബന്ധിച്ച് സമ്പത്ത് എന്ന് പറയുന്നത് ദൈവജനമാണ്. പണത്തോടുള്ള ആര്‍ത്തി സഭയ്‌ക്കോ ഒരു രൂപതയ്‌ക്കോ ഉണ്ടാകേണ്ടതല്ല. മറ്റുള്ളവരുടെ മേല്‍ ആധിപത്യം പുലര്‍ത്താനുള്ള പ്രവണതയാണ് മറ്റൊന്ന്. ലഭിച്ചിരിക്കുന്ന ഉദ്യോഗത്തിന്റെ, ശുശ്രൂഷയുടെ പേരിലായിരിക്കും മറ്റുള്ളവരില്‍ മേല്‍ അധികാരം സ്ഥാപിച്ചെടുക്കുന്നത്.
അധികാരംആരുടെ മേലും ആധിപത്യം പുലര്‍ത്താനുളളതല്ല, ശുശ്രൂഷ ചെയ്യാനുള്ളതാണ്. മേലധികാരികളുടെമേലുള്ള സ്വാധീനം നീതിക്കും സത്യത്തിനുംവേണ്ടിയല്ലാതെ ദുരുപയോഗി്ച്ചുള്ള പ്രലോഭനമാണ് മറ്റൊന്ന്. ഇതേക്കുറി്ച്ച് പലരും ബോധവാന്മാരല്ല.ദു: സ്വാധീനമാണ് ഇത്. ന്യായമായ അവകാശങ്ങളെ ഹനിക്കുകയും സ്വന്തം താല്പര്യങ്ങള്‍ അടിച്ചേല്പിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.
മേലധികാരികളെ പ്രീണിപ്പിച്ച് സമൂഹത്തെ വഴിതെറ്റിക്കുകയാണ് ദു:സ്വാധീനങ്ങള്‍. ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പാംപ്ലാനിയുടെ സഥാനാരോഹണച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.