വിവാഹങ്ങള്‍ ഇന്ന് മാമാങ്കങ്ങളാണ്. ആര്‍ഭാടങ്ങളുടെയും ആഘോഷങ്ങളുടെയും കൂത്തരങ്ങുകളായി അവ മാറിക്കൊണ്ടിരിക്കുകയാണ്. പ്രീ വെഡ്ഡിംങ് ഷൂട്ടുകളുടെ പേരില്‍ എന്തെല്ലാം കോപ്രായങ്ങളാണ് നാം ദിവസം തോറും സോഷ്യല്‍ മീഡിയായില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്ന എത്ര വിവാഹങ്ങള്‍, പിന്നീട് വിജയപ്രദമാകുന്നുണ്ട? യഥാര്‍ത്ഥ ദമ്പതികളാകുന്നുണ്ട്. ?
ഇതേ സംബന്ധിച്ച് വളരെ രസകരവും എന്നാല്‍ അര്‍ത്ഥവത്തുമായ ഒരു പഠനം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു, ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിന്റെ റിസള്‍ട്ടാണ് ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിന്‍ പ്രകാരം ലളിതമായ രീതിയില്‍ വിവാഹച്ചടങ്ങുകള്‍ നടത്തുന്ന ദമ്പതികള്‍ ഏറെക്കാലം സന്തോഷത്തോടു കൂടി ജീവിക്കുകയും ഉത്തമമായ ദാമ്പത്യബന്ധം പുലര്‍ത്തുകയും ചെയ്യുന്നു എന്നാണ്.
എന്നാല്‍ അത്യധികം ആഘോഷത്തോടെ നടത്തുന്ന പല വിവാഹങ്ങളും മൂന്നുവര്‍ഷത്തിനുള്ളില്‍ തകരുകയും വിവാഹമോചനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നുവെന്നും പഠനം പറയുന്നു.
കുടുംബജീവിതത്തിന്റെ വിജയം ബാഹ്യമായ ആഘോഷങ്ങളിലല്ല. സ്‌നേഹവും സമര്‍പ്പണവും ആത്മത്യാഗവും പരസ്പരാദരവുമാണ് അതിന്റെ അടിസ്ഥാനം. ഈ മൂല്യങ്ങള്‍ മറന്നുപോകുന്നതാണ് ഇന്നത്തെ പല ദാമ്പത്യബന്ധങ്ങളും തകരുന്നതിന് കാരണം.