വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനുമുളള രൂപതകളില്‍ നിന്നുള്ള ലൈംഗികദൂരുപയോഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശം. പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സിനോടാണ് പാപ്പ ഇതാവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ വത്തിക്കാനില്‍ കമ്മീഷന്റെ പ്ലീനറി അസംബ്ലി നടന്നിരുന്നു. കര്‍ദിനാള്‍ ഓ മാലിയാണ് കമ്മീഷന്‍ തലവന്‍.
ഏതുതരത്തിലുള്ള ദുരുപയോഗവും അംഗീകരിക്കാനാവില്ലെന്നും അവയ്‌ക്കെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശം നല്കി.