സമാധാനത്തിന്റെ രാജ്ഞിയാണ് പരിശുദ്ധ അമ്മ. ഭൂമിയില്‍ ജീവിച്ച മനുഷ്യവ്യക്തികളില്‍ ഏ്റ്റവും കൂടുതല്‍ സമാധാനം ആന്തരികമായി അനുഭവിച്ച വ്യക്തിയും മറിയമായിരുന്നു.
മറിയത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും അപഗ്രഥിച്ചുനോക്കൂ. അസമാധാനം അനുഭവി്‌ക്കേണ്ട, സ്വസ്ഥത നഷ്ടപ്പടുന്ന എത്രയോ സംഭവവികാസങ്ങളാണ് മറിയത്തിന്റെ ജീവിതത്തിലുണ്ടായത്. പക്ഷേ മറിയം അവിടെയൊന്നും സമാധാനക്കേട അനുഭവിക്കുന്നില്ല. എ്ങ്ങനെയാണ് ഇത് സാധ്യമായത്? മറിയത്തിന്റെ സമാധാനത്തിന്റെയും ധൈര്യത്തിന്റെയും കാരണം അന്വേഷിക്കുമ്പോള്‍ നാം എത്തിച്ചേരുന്ന ഒരു രഹസ്യമുണ്ട്.ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് മറിയം ഹൃദയത്തില്‍ വിശ്വസിച്ചിരുന്നു.
ഇതാണ് മറിയത്തെ സമാധാനിപ്പിച്ചത്.ജീവിതത്തില്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും സമാധാനം നമുക്ക് നഷ്ടപ്പെടുന്നുണ്ടോ അതിന് കാരണം മറിയത്തിനുണ്ടായിരുന്നതുപോലെ ദൈവത്തിന് എല്ലാം സാധ്യമാണ് എന്ന വിശ്വാസം നമുക്കില്ലാതെ പോകുന്നതാണ്.
അതുകൊണ്ട് എല്ലാ പ്രശ്‌നങ്ങള്‍ക്ക് നടുവിലും നമുക്ക് ഇങ്ങനെ വിശ്വസിക്കാം, എന്റെ ദൈവത്തിന് എല്ലാം സാധ്യമാണ്..എന്റെ ദൈവത്തിന് ഒന്നും അസാധ്യമായിട്ടില്ല.
ഇത് നമ്മുടെ ഹൃദയത്തിലെ അസ്വസ്ഥതകളകറ്റും. നമ്മെ സമാധാനമുള്ളവരാക്കും.