ആരാധനക്രമം സഭൈക്യത്തിനായിരിക്കണം, വിഭജനത്തിന് വേണ്ടിയാകരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആരാധനക്രമം സഭൈക്യത്തിനായിരിക്കണം വിഭജനത്തിന് വേണ്ടിയാകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാലഹരണപ്പെട്ട വിഷയങ്ങളുടെ പേരിലുളള യുദ്ധക്കളമാക്കരുത് ആരാധനക്രമം. ആരാധനക്രമം യുദ്ധക്കളമാക്കിക്കൊണ്ട് ദൈവത്തെ ആരാധിക്കുക എന്നത് അസാധ്യമായ കാര്യമാണ്. ആരാധനക്രമത്തിന്റെ പേരില്‍ വിഭജനങ്ങളുണ്ടാകുമ്പോള്‍ അവിടെ സാത്താനുണ്ട്.

പൊന്തിഫിക്കല്‍ ലിറ്റര്‍ജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു പാപ്പ. വീല്‍ച്ചെയറിലിരുന്നാണ് പാപ്പ സംസാരിച്ചത്.

പോപ്പ് ജോണ്‍ ഇരുപത്തിരണ്ടാമനാണ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates