മെക്‌സിക്കോ: ദേവാലയത്തിലെ വെടിവയ്പില്‍ മൂന്നുവയസുകാരന്‍ കൊല്ലപ്പെട്ടു

ലിമ: മെക്‌സിക്കോ സ്‌റ്റേറ്റിലെ ഫ്രെസ്‌നിലോയിലെ ദേവാലയത്തില്‍ നടന്ന വെടിവയ്പില്‍ വിശുദ്ധ കുര്‍ബാനയില്‍ അമ്മയ്‌ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നുവയസുകാരന്‍ കൊല്ലപ്പെട്ടു. ഔര്‍ലേഡി ഓഫ് ഗാഡെലൂപ്പെ ദേവാലയത്തിലായിരുന്നുവെടിവയ്പ്. ആയുധധാരികളായ രണ്ടുപേര്‍ ഒരു വ്യക്തിയെ പിന്തുടര്‍ന്ന് ദേവാലയത്തിലെത്തുകയായിരുന്നു. അതിനിടയിലാണ് വെടിവയ്പ്പുണ്ടായത്.

അക്രമികള്‍പിന്തുടര്‍ന്നു വന്ന വ്യക്തി മാരകമായ മുറിവുകളെ തുടര്‍ന്ന് പിന്നീട് ഹോസ്പിറ്റലില്‍വച്ച് മരണമടയുകയും ചെയ്തു. മൂന്നുവയസുകാരന്റെ കൊലപാതകത്തില്‍ സഭ നടുക്കവും ദു:ഖവും രേഖപ്പെടുത്തി.

അക്രമത്തിന്റെ അതിരുകള്‍ മാഞ്ഞുപോകുകയും മനുഷ്യമഹത്വത്തിന് മുറിവേല്ക്കുകയും ചെയ്തിരിക്കുന്നുവെന്ന് അപകടത്തോട് അനുബന്ധിച്ച് മെക്‌സിക്കന്‍ ബിഷപ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരന്റെ പേര് കാലെബ് എന്നാണ്. വെടിയുണ്ട തുളച്ചുകയറി കുട്ടി സംഭവസഥലത്ത് വച്ചുതന്നെ മരണമടയുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates