ബാംഗ്ലൂര്: കുടിയേറ്റക്കാര്‍ക്കുളള ആപ്പുമായി കാരിത്താസ് ഇന്ത്യ. പ്രവാസി ബന്ധു എന്നാണ് ആപ്പിന്റെ പേര്. ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയും അഡീഷനല്‍ ലേബര്‍ കമ്മീഷനര്‍ മഞ്ജുനാഥ് ഗംഗാധരയും ചേര്‍ന്നാണ് ആപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
കുടിയേറ്റക്കാരുടെ ആരോഗ്യം, ജോലി, മാന്യമായജീവിതം, ജോലിസ്ഥലത്തെ അവസ്ഥകള്‍ എന്നിവയെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നു. രണ്ടു കുടിയേറ്റതൊഴിലാളികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുംവേണ്ടിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശത്തെ ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ച് ബിഷപ് മച്ചാഡോ സംസാരിച്ചത്. അദ്ദേഹം മുഖ്യാതിഥിയുമായിരുന്നു.
കൂടാതെ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞോളി, ആര്‍ച്ച് ബിഷപ് യൂജിന്‍ പെരേര,ലീസാ ജോസ് തുടങ്ങിയവരും പങ്കെടുത്തു.